വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
ന്യൂഡല്‍ഹി: വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഗംഗാ സ്‌നാനവും കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയ ശേഷമാകും കളക്ടറേറ്റില്‍ വരണാധികാരിക്ക് പത്രിക സമര്‍പ്പിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ മോദിക്കൊപ്പമുണ്ടാകും.
പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രധാനമന്ത്രി മണ്ഡലത്തില്‍ റോഡ് ഷോ നടത്തിയിരുന്നു. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വാരാണസിയില്‍ വോട്ടെടുപ്പ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.
ആംആദ്മി പാര്‍ട്ടി മത്സരിക്കുന്ന ഹരിയാനയിലെ ഏക സീറ്റായ കുരുക്ഷേത്രയില്‍ റോഡ് ഷോ നടത്തും. ഇന്‍ഡ്യ സഖ്യത്തിനായി ഉത്തര്‍പ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഈ ആഴ്ച ഡല്‍ഹി മുഖ്യമന്ത്രി പ്രചാരണത്തിനെത്തുന്നുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം