കുട്ടിയുടെ നാവിന് പ്രശ്നമുണ്ടായിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട് : ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച
കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡിഎംഒക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാവിന് പ്രശ്നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും എന്നാല്‍ ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അതേസമയം വാക്കാലെങ്കിലും ബന്ധുക്കളെ ഇക്കാര്യം അറിയിക്കണമായിരുന്നു എന്ന വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന ആവശ്യവുമായി പോലീസ് ഡിഎംഒയ്ക്ക് കത്തുനല്‍കും.ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.വ്യാഴായ്ച രാവിലെയാണ് കൈവിരലിന് പകരം നാവിന് കെട്ട് മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്.സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ബിജോണ്‍ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.