#india #Politics #Top News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം: പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിങ്ങള്‍ക്കെതിരേ നടത്തിയ വിദ്വേഷ പരാമര്‍ശ പരാതിയില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ഡല്‍ഹി കോടതി. എന്ത് നടപടി സ്വീകരിച്ചെന്നും പരാതിയില്‍ കേസെടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

Also Read ;വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കാര്‍ത്തിക് തപരിയയാണ് ജൂണ്‍ അഞ്ചിന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. ഡല്‍ഹി സ്വദേശി കുര്‍ബാന്‍ അലിയാണ് ഹര്‍ജിക്കാരന്‍. ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിട്ടും കേസെടുക്കാത്തതിനെതുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *