January 22, 2025
#Top Four

ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ഇന്ന് വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാകും.വയറിന്റെ ഇടതുഭാഗത്തായി കത്രിക കുടുങ്ങിയ സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണ് ഇന്ന് സ്വകാര്യആശുപത്രിയില്‍ നടക്കുക.

Also Read ; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ : കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയായതിനാല്‍ വലിയ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗിലൂടെ പണം ശേഖരിക്കാനുള്ള ശ്രമം കുടുംബം നടത്തിയിരുന്നു. 2017 നവംബര്‍ 30 ന് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. 2022 സെപ്തംബര്‍ 17 ന് നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയും കത്രിക കിടന്ന ഭാഗത്തെ ഗ്രന്ഥിക്കുള്ളിലെ പഴുപ്പ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വേദന സഹിക്കവയ്യാതെ നടത്തിയ പരിശോധനയിലാണ് ഇവിടെ മാംസപിണ്ഡം രൂപപ്പെട്ടതായി കണ്ടെത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *