അഡ്വ. കെ ജി അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്‌വില്‍ അംബാസഡര്‍

കൊച്ചി: ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ( എൽ. എ. സി. ടി. സി ) ഗുഡ്‌വിൽ അംബാസഡറായി ഐ.സി. എൽ. ഫിൻകോർപ്പ് സി.എം. ഡി. അഡ്വ. കെ.ജി. അനിൽ കുമാറിനെ നിയോഗിച്ചു. ട്രേഡ് കൗൺസിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്ത്യയും മിഡിൽ ഈസ്റ്റും 33 ലാറ്റിൻ അമേരിക്കൻ-കരീബി യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-ടൂറിസം ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ഐ.സി.എൽ. ഫിൻകോർപ്പിൻ്റെ നിരന്തരമായ ശ്രമങ്ങളെ കൂടുതൽ ദൃഢമാക്കുന്നതാണ് ഈ നിയമനം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം