പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി ; ഭഗവതി ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാവികസേനയുടെ കപ്പലില്‍ വിവേകാനന്ദപ്പാറയിലേക്ക്
കന്യാകുമാരി: പ്രധാന മന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ എത്തി. ഇന്ന വൈകീട്ട അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്. മൂന്നുദിവസത്തെ ധ്യാനത്തിനായാണ് നരേന്ദ്ര മോദി കന്യാകുമാരിയില്‍ എത്തിയത്.മൂന്നുമണിയോടെ തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലേക്ക് എത്തിയത്. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് പ്രധാന മന്ത്രി വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്.
Also Read ; ഇടക്കാല ജാമ്യ കാലയളവ് നീട്ടണമെന്നാവശ്യം ; അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ ജൂണ്‍ ഒന്നിന് പരിഗണിക്കും
കന്യാകുമാരിയിലെത്തിയ മോദി ജൂണ്‍ ഒന്നുവരെ ഇവിടെ ധ്യാനത്തിലിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുക. കന്യാകുമാരിയിലെത്തുന്ന അദ്ദേഹം ആദ്യം ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇവിടെനിന്നാണ് വിവേകാനന്ദപ്പാറയിലേക്ക് പോവുക. നാവികസേനയുടെ കപ്പലിലാണ് വിവേകാനന്ദപ്പാറയില്‍ എത്തുക. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..