ഫാഷന്‍ ലോകത്തെ അമ്പരപ്പിച്ച് എട്ട് വയസുകാരന്‍ മാക്‌സ് അലക്‌സാണ്ടര്‍

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷന്റെ ലോകം ഒരു എട്ട് വയസ്സുകാരന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയും അവന്‍ മോഡലുകള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുകയും ചെയ്താലോ അത് വിശ്വസിക്കാന്‍ അല്പം പ്രയാസം തന്നെയാണ് അല്ലേ? എന്നാല്‍, വിശ്വസിച്ചേ തീരൂ, അതാണ് യുഎസ്സില്‍ നിന്നുള്ള മാക്‌സ് അലക്‌സാണ്ടര്‍ എന്ന എട്ടുവയസ്സുകാരന്റെ ജീവിതം.
Also Read ; ഇവാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹ പരിശീലകനും
ലോസ് ഏഞ്ചലസില്‍ നിന്നുള്ള മാക്‌സ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. 2.8 മില്ല്യണ്‍ ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ അലക്‌സാണ്ടറിനുള്ളത്. ഓണ്‍ലൈനില്‍ ഏറ്റവും പ്രായം കുറഞ്ഞ ഫാഷന്‍ ഡിസൈനര്‍ എന്നാണ് അവന്‍ അറിയപ്പെടുന്നത്. തന്റെ നാലാമത്തെ വയസ്സിലാണ് ആദ്യമായി മാക്‌സ് അവന് ഡിസൈനറാകണമെന്ന ആഗ്രഹം പങ്കുവച്ചത്.അതിനായി അവനൊരു മാനിക്വീന്‍ വേണം. അങ്ങനെ അമ്മ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് അവന്റെ ആദ്യത്തെ മാനിക്വീന്‍ ഉണ്ടാക്കി നല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ അവന്‍ ആദ്യം ഡിസൈന്‍ ചെയ്ത വസ്ത്രം കണ്ടപ്പോള്‍ തന്നെ എല്ലാവരും അമ്പരന്നു പോയി. അവിടെ നിന്നുമാണ് അവന്റെ ഡിസൈനറായിട്ടുള്ള യാത്ര ആരംഭിക്കുന്നത്. ലോകമെമ്പാടും മോഡലുകളും സെലിബ്രിറ്റികളും അടക്കം അവന്റെ ഡിസൈനിംഗ് കണ്ട് അമ്പരക്കുന്നുണ്ട്. പല സെലിബ്രിറ്റികള്‍ക്കും മോഡലുകള്‍ക്കും വേണ്ടി അവന്‍ വസ്ത്രം ഡിസൈന്‍ ചെയ്യുന്നുണ്ട്.
എട്ടാമത്തെ വയസ്സില്‍ ലോകമെമ്പാടും ആരാധകരുള്ള ഒരു കഴിവുറ്റ ഡിസൈനറായി മാറിയിരിക്കുന്നു മാക്‌സ് അലക്‌സാണ്ടര്‍. പാഷനും പ്രൊഫഷനും ഒന്നാവുന്ന മാസ്മരികതയാണ് മാക്‌സിന്റെ കാര്യത്തില്‍ നമുക്ക് കാണാനാവുക.