മഴ കനക്കും, റോഡും തോടും തിരിച്ചറിയണം, ഇല്ലെങ്കില്‍ ഓടയില്‍ മരണം കാത്തിരിക്കുന്നുണ്ട്..! തൃശൂരില്‍ അഞ്ച് വയസുകാരന് സംഭവിച്ചത് അറിയാതെ പോകരുത്…
മഴക്കാലത്ത് റോഡും തോടും ഏതെന്ന് തിരിച്ചറിയാത്ത അവസ്ഥയില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. നടപ്പാതകളിലെ കുഴികളിലേക്ക് കാല് വഴുതി വീണാല്‍ പിന്നെ എവിടെയാണ് പൊങ്ങുകയെന്ന് പറയാന്‍ സാധിക്കില്ല. തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായി. കരകവിഞ്ഞൊഴുകിയ ഓടയിലേക്ക് കാലുതെറ്റി വീണ് സ്ലാബുകള്‍ക്കടിയിലൂടെ പത്ത് മീറ്റര്‍ മുങ്ങിയൊഴുകിയ അഞ്ച് വയസുകാരനെ ഓട്ടോ ഡ്രൈവര്‍ ജീവിതത്തിലേക്ക് വലിച്ചെടുത്തു. പൊന്മാണി രാജുവിന്റെയും റോജിയുടെയും അഞ്ച് വയസുള്ള മകന് റയാന് ആണ് കിഴക്കുപുറം റോഡിലെ ഓടയില്‍ വീണത്.
Also Read; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി
റോഡിലൂടെ പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവാഹനം വരുന്നതു കണ്ട് ഓടയ്ക്കു മുകളിലുള്ള സ്ലാബിലേക്ക് കയറി നിന്നതായിരുന്നു റയാനും അമ്മ റോജിയും. അമ്മയുടെ കയ്യില്‍ ഇളയകുഞ്ഞുമുണ്ടായിരുന്നു. വാഹനം പോയി തിരികെ റോഡിലേക്ക് നടക്കുമ്പോള്‍ കാലുതെറ്റി റയാന് ഓടയുടെ സ്ലാബ് ഇല്ലാത്ത ഭാഗത്തേക്ക് വീണു. ഒരു മീറ്ററിലേറെ ആഴമുള്ള ഓടയില്‍ വീണ റയാന് ഒഴുകി മറഞ്ഞു. വഴിയില്‍ നില്‍ക്കുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ മേനോത്തുപറമ്പില്‍ സുഭാഷ് കുട്ടി മുങ്ങുന്നത് കണ്ട് ഓടിയെത്തി. കനത്ത ഒഴുക്കില്‍ കുട്ടി സ്ലാബിനടിയിലൂടെ മറുഭാഗത്തേക്കെത്തുമെന്ന കണക്ക് കൂട്ടലില്‍ സുഭാഷ് ഓടയില്‍ ഇറങ്ങി നിന്നു. പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. കുട്ടി ദേഹത്ത് തട്ടിയതും സുഭാഷ് പിടിച്ചുയര്‍ത്തി കരകയറ്റി. പ്രഥമശുശ്രൂഷ ലഭിച്ച കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല.
ഇനി പരക്കെ മഴ, ജാഗ്രത വേണം
സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഒരു ദിവസം മുമ്പെ മഴയെത്തിയപ്പോള്‍ തന്നെ വെള്ളക്കെട്ടിലായിരിക്കുകയാണ് സംസ്ഥാനം. ഇടിമിന്നലോട് കൂടിയ മഴയാണ് അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്തുണ്ടാവുക. ഇന്നു മുതല്‍ ജൂണ്‍ മൂന്ന് വരെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 12 ജില്ലകളില്‍ യെ്ല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































