വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി
കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് മോദിയുടെ 45 മണിക്കൂര്‍ ധ്യാനം തുടങ്ങിയത്. കാവി വസ്ത്രം ധരിച്ച് ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി രാത്രി ചൂടുവെള്ളം മാത്രമാണ് കുടിച്ചത്. ധ്യാനത്തിനായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. പകരം ധ്യാനമണ്ഡപത്തില്‍ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ സൂര്യോദയം കണ്ടശേഷം പ്രാര്‍ഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡല്‍ഹിക്കു മടങ്ങും.
Also Read; അരിവാള്‍ രോഗം ; അട്ടപ്പാടിയില്‍ യുവതി മരിച്ചു
പ്രധാനമന്ത്രിയുടെ ധ്യാനത്തിന്റെ ഭാഗമായി കരയിലും കടലിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. നാവിക സേനയുടെ സുരക്ഷാ ബോട്ടുകള്‍ സ്മാരകത്തെ ചുറ്റിക്കറങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ 2 കപ്പലുകളും കടലില്‍ പരിശോധനയ്ക്കായി ഉണ്ട്. കരയില്‍ രണ്ടായിരത്തിലധികം പോലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിയിലുള്ളത്. ധ്യാനം പ്രമാണിച്ച് വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































