പോര്‍ഷെ കാറപകടം ; രക്ത സാമ്പിളുകള്‍ മാറ്റി, കൗമാരക്കാരന്റെ അമ്മ അറസ്റ്റില്‍
പൂനെ:പോര്‍ഷെ കാറിടിച്ച രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ അമ്മയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു.
അപകടം നടക്കുന്ന സമയത്ത് മകന്‍ മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി അമ്മ രക്ത സാമ്പിളുകള്‍ മാറ്റിയെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ നടത്തിയ അന്വേഷണത്തില്‍ മകന്റെ രക്തസാമ്പിളുകള്‍ നീക്കം ചെയ്ത് പകരം അമ്മയുടെ രക്ത സാമ്പിളുകള്‍ സമര്‍പ്പിച്ചതായി പൂനെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
Also Read ; മണ്‍സൂണ്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം
മെയ് 19 നാണ് പൂനെയിലെ കല്യാണി നഗറില്‍ മദ്യപിച്ചെത്തിയ പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് 17കാരന്റെ വീട്ടിലെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയതിന് അച്ഛനേയും മുത്തച്ഛനേയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ നടത്തുന്ന സസൂണ്‍ ഹോസ്പിറ്റലില്‍ 17 കാരന്റെ മെഡിക്കല്‍ പരിശോധനയിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































