October 18, 2024
#kerala #Top News

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന്; പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം അടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് നടക്കും. എഐസിസി ആസ്ഥാനത്തായിരിക്കും യോഗം നടക്കുക. ഇന്ന് രാവിലെ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും.

Also Read ; റാമോജി ഗ്രൂപ്പിന്റെ തലവനായ രാമോജി റാവു അന്തരിച്ചു

മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാണ് കോണ്‍ഗ്രസിലെ പൊതു വികാരം. രാഹുലിന്റെ ഭാഗത്ത് നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല എന്നാണ് സൂചന. 101 എംപിമാര്‍ കോണ്‍ഗ്രസിനുള്ള പശ്ചാത്തലത്തില്‍ രാഹുല്‍ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷ.

രാഹുല്‍ നിരസിച്ചാല്‍ കെ സി വേണുഗോപാല്‍, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി തുടങ്ങിയ പേരുകള്‍ പാര്‍ട്ടി പരിഗണിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം, എക്‌സിറ്റ് പോള്‍ ഓഹരി കുംഭകോണം അടക്കമുള്ള കാര്യങ്ങളും പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ഓഹരി കുംഭകോണത്തില്‍ മോദി സര്‍ക്കാരിന് എതിരെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാനാണ് പാര്‍ട്ടിയുടെ നീക്കം.

ആരോപണത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം എന്ന ആവശ്യം വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ ശക്തമാക്കും. വൈകിട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരും. എംപിമാരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

Leave a comment

Your email address will not be published. Required fields are marked *