January 22, 2025
#india #International #Sports #Top News

ലോകകപ്പ് യോഗ്യതാ മത്സരം ; ഖത്തറിനെ നേരിടാന്‍ ടീം ഇന്ത്യ, ഛേത്രിയില്ലാത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകം

ദോഹ: ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിടവാങ്ങലിന് ശേഷമുള്ള ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് ഏഷ്യന്‍ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ.

Also Read;ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുന്‍ അഡ്മിന്‍; തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന യോഗ്യതാ മത്സരത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസം ഛേത്രി ബൂട്ടഴിച്ചത്. സുനില്‍ ഛേത്രിക്ക് പകരം ഗോള്‍ കീപ്പര്‍ ഗുര്‍പീന്ദര്‍ സിങാണ് ടീമിനെ നയിക്കുക. യോഗ്യതാ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമാണ് ഖത്തറിനെതിരെയുള്ളത്. അതുകൊണ്ട് തന്നെ ഈ മത്സരം വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ, ഇന്ന് വിജയിച്ചാല്‍ അടുത്ത ഏഷ്യന്‍ കപ്പിനും ഇന്ത്യന്‍ ടീമിന് നേരിട്ട് യോഗ്യത നേടാം. ഖത്തര്‍ ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

നിലവില്‍ ഖത്തറിന് പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാമതാണ് ഇന്ത്യ. മൂന്നാമതുള്ള അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും അഞ്ചു പോയിന്റാണുള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ നേരിയ ആനുകൂല്യത്തിലാണ് ഇന്ത്യ രണ്ടാമത് നില്‍ക്കുന്നത്. എന്നാല്‍ ഖത്തറിനെതിരെ കളിയില്‍ തോല്‍വി ഏറ്റുവാങ്ങിയാല്‍ ഇന്ത്യയെ രണ്ടാം റൗണ്ടില്‍ നിന്ന് പുറത്താക്കും. സമനിലയായാല്‍ അഫ്ഗാന്‍-കുവൈത്ത് മത്സരമാവും മൂന്നാം റൗണ്ടിലേക്കുള്ള സാധ്യത നിര്‍ണ്ണയിക്കുക. അഫ്ഗാന്‍ സമനിലയിലൊതുങ്ങുകയാണെങ്കില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ മൂന്നാം റൗണ്ടിലേക്ക് മുന്നേറും. അഫ്ഗാന്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് പകരം അഫ്ഗാനായിരിക്കും മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കുക.

മുന്നേറ്റ നിരയില്‍ ഗോള്‍ അടിക്കാന്‍ ഛേത്രിക്ക് പകരക്കാരനെ കണ്ടെത്തുകയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. രണ്ട് പതിറ്റാണ്ടുകളായി ഛേത്രിയുടെ സ്‌കോറിങ് റോളില്‍ പല താരങ്ങളെ മാറി മാറി പരീക്ഷിച്ചു നോക്കിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 151 അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന് 94 ഗോളുകള്‍ നേടിയ ഛേത്രി സജീവമായി കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പട്ടികയില്‍ മെസ്സിക്കും ക്രിസ്റ്റാനോയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.

Leave a comment

Your email address will not be published. Required fields are marked *