വാക്ക് പാലിക്കാതെ വിദ്യാഭ്യാസ മന്ത്രി: സംസ്ഥാനത്ത് സ്‌കൂള്‍ തുറന്നിട്ടും സൗജന്യ യൂണിഫോം എത്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇതുവരെയും യൂണിഫോം വിതരണം ചെയ്യാതെ സര്‍ക്കാര്‍. സ്‌കൂള്‍ തുറന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സൗജന്യ യൂണിഫോം എത്തിയില്ല. ഉടന്‍ വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായെന്നാണ് അധ്യാപകര്‍ പറയുന്നത്. സൗജന്യ യൂണിഫോം പദ്ധതി പാളിയ വാര്‍ത്ത റിപ്പോര്‍ട്ടറാണ് പുറത്ത് കൊണ്ട് വന്നത്. വാര്‍ത്തയെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവന്‍സ് നല്‍കുന്നില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം ഇതുവരെ ലഭിച്ചില്ലെന്നും അധ്യാപകര്‍ ആരോപിച്ചു.
Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശിക വന്നിട്ടുണ്ട്. ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്. കുടിശിക ഈ വര്‍ഷം കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രതികരണം വന്ന് ഒരുമാസം കഴിഞ്ഞും യാതൊരു നടപടിയുമായിട്ടില്ല. എയ്ഡഡ് സ്‌കൂളുകള്‍ക്ക് യൂണിഫോം അലവന്‍സ് ലഭിച്ചിട്ട് വര്‍ഷങ്ങളായി. കൈത്തറി മേഖലയുടെ വിതരണവും പ്രതിസന്ധിയിലാണ്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ker





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































