#International #Sports #Top News

‘എല്ലാ ടൂര്‍ണമെന്റും കളിക്കാന്‍ കഴിയുന്ന പ്രായമല്ല’; പാരീസ് ഒളിംപിക്സിനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: 2024 പാരീസ് ഒളിംപിക്സില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മെസ്സിയും അര്‍ജന്റീനയും. എല്ലാ ടൂര്‍ണമെന്റുകളിലും കളിക്കാന്‍ കഴിയുന്ന പ്രായത്തിലല്ല താനെന്നും കോപ്പ അമേരിക്കയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതുപോലെ ഒളിംപിക്സിലും കളിക്കുകയെന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നും 36കാരനായ മെസ്സി വ്യക്തമാക്കി.

Also Read ;കുവൈറ്റിലെ അപകടം ; ഭൂരിഭാഗം മരണങ്ങളും പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

23 വയസ്സിന് മുകളിലുള്ള മൂന്ന് കളിക്കാരെ മാത്രമാണ് ഒരു ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക. ഒളിംപിക്സില്‍ കളിക്കാനാവില്ലെന്ന് അര്‍ജന്റീനയുടെ അണ്ടര്‍ 23 പരിശീലകന്‍ ഹാവിയര്‍ മഷെറാനോയെ അറിയിച്ചെന്നും മെസ്സി ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ‘കോപ്പ അമേരിക്കയില്‍ കളിക്കേണ്ടിവരുന്നതിനാല്‍ അതിനുശേഷം വരുന്ന ഒളിംപിക്സിനെ കുറിച്ച് ചിന്തിക്കാന്‍ ഇപ്പോള്‍ പ്രയാസമാണ്. എല്ലാ ടൂര്‍ണമെന്റിലും കളിക്കാനുള്ള പ്രായത്തിലല്ല ഞാന്‍. തുടര്‍ച്ചയായ രണ്ട് ടൂര്‍ണമെന്റുകള്‍ കളിക്കുന്നത് വളരെ പ്രയാസമായിരിക്കും’, മെസ്സി പറഞ്ഞു.

ജൂണ്‍ 21നാണ് 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. ഉദ്ഘാടന മത്സരത്തില്‍ കാനഡയും അര്‍ജന്റീനയും ഏറ്റുമുട്ടും. ജൂലൈ 14നാണ് കോപ്പയുടെ കലാശപ്പോര്. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് പാരീസ് ഒളിംപിക്സിലെ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുക.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *