വീടെന്ന സ്വപ്‌നം ബാക്കിയാക്കി ബിനോയ് മടങ്ങി ; ആ സ്വപ്‌നം സാധ്യമാക്കി നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി

തൃശൂര്‍: കുവൈറ്റിലെ ദുരന്തത്തില്‍ മരണപ്പെട്ട തൃശൂര്‍ ചാവക്കാടി സ്വദേശി ബിനോയ് തോമസിന്റെ(44) കുടുംബത്തിന് വീടുവെച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ബിനോയിയുടെ ബന്ധുക്കളോട് ഇക്കാര്യത്തില്‍ സുരേഷ് ഗോപി ഉറപ്പ് നല്‍കി.
Also Read ; സുരേഷ്‌ഗോപിവീണ്ടും ലൂര്‍ദ് മാതാ പള്ളിയിലെത്തി; സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു
ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താല്‍ക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നല്‍കാമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്. ഒരാഴ്ച മുന്‍പാണ് ബിനോയ് കുവൈറ്റിലേക്ക് പോയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഏറെക്കാലമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് താമസം മാറിയത്. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുന്‍പേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും മന്ത്രി എത്തിയിരുന്നു.