പാലക്കാട് വാഹനപരിശോധനക്കിടെ എസ്ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങി കാര്‍ നിര്‍ത്താതെ പോയി.; വാഹനം ഓടിച്ച 19കാരന്‍ ഒളിവില്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തി. എസ്ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ തൃത്താല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനാണ് പരുക്കേറ്റത്. വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തി. അഭിലാഷിന്റെ മകന്‍ അലനാണ് വാഹനം ഓടിച്ചിരുന്നത്.
Also Read ; തൃശ്ശൂരില്‍ വീണ്ടും ഭൂചലനം; ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്ന 19കാരനായ അലനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. നിര്‍ത്താതെ പോയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരിശോധിക്കാനെത്തിയതായിരുന്നു എസ്ഐ.
പൊലീസിനെ കണ്ടയുടനെ അലന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാര്‍ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് നമ്പര്‍ പരിശോധിച്ചപ്പോഴാണ് വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലനാണ് വാഹനം ഓടിച്ചതെന്ന് മനസിലാക്കുന്നത്. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അലന്‍ അവിടെ ഇല്ലായിരുന്നു. വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു. വാഹനം വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിന് ശേഷം സിസിടിവി വിച്ഛേദിച്ചിട്ടുണ്ട്. അലന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം