കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; തൊടുപുഴ സ്വദേശി ഫൈസല്‍ അറസ്റ്റില്‍

കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിക്ക്
നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഇടുക്കി തൊടുപുഴ പുത്തന്‍പുരയ്ക്കല്‍ ഫൈസലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
Also Read ; പാലക്കാട്ട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി, ജീപ്പിലുണ്ടായിരുന്ന എസ്ഐക്ക് ഗുരുതര പരിക്ക്
ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നല്‍കിയത്. യുവതിയോടൊപ്പം ബെംഗളൂരുവില്‍ നിന്ന് കയറിയ ഫൈസല്‍ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും സ്വകാര്യ ഭാഗത്തടക്കം സ്പര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെ താമരശ്ശേരി പോലീസില്‍ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..