#india #Top News #Travel

ഭൂമി കുലുങ്ങിയാലും സ്ഫോടനം നടന്നാലും ഈ റെയില്‍പ്പാലം കുലുങ്ങില്ല! ലോകത്തെ എട്ടാം അത്ഭുതം ഇന്ത്യയില്‍

ജമ്മുകശ്മീര്‍:  ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ചെനാബ് റെയില്‍പ്പാലത്തിലൂടെ ആദ്യത്തെ തീവണ്ടിയോടി. റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് ഉത്തര റെയില്‍വേ ഉടന്‍ ആരംഭിക്കും. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുക.

Also Read ; വയനാട് തിരുനെല്ലിയില്‍ വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി

ജമ്മു കശമീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. 2017 നവംബറില്‍ നിര്‍മാണം ആരംഭിച്ച പാലം പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. റിക്ടര്‍ സ്‌കെയില്‍ എട്ട് വരെയുള്ള ഭൂചലനത്തെയും ശക്തിയേറിയ സ്ഫോടനത്തെയും അതിജീവിക്കാന്‍ പാലത്തിന് ശേഷിയുണ്ട്. 28000 കോടി ചെലവില്‍ പണിയുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് മുംബൈ ആസ്ഥാനമായുള്ള അഫ്കോണ്‍സ് എന്ന കമ്പനിയാണ് നിര്‍മിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *