#india #kerala #Top Four

തമിഴ്‌നാട്ടില്‍ മഴകുറഞ്ഞു ; കേരളത്തില്‍ പച്ചക്കറിവില റെക്കോര്‍ഡ് കുതിപ്പില്‍ , തക്കാളി സെഞ്ച്വറി കടന്നു, ഇഞ്ചി 250 രൂപ

തിരുവനന്തപുരം : സംസ്ഥാനത്തെ പച്ചക്കറിവില റെക്കോര്‍ഡ് കുതിപ്പില്‍.തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു.എറണാകുളത്ത് തക്കാളി കിലോയ്ക്ക് 100 രൂപയും കോഴിക്കോട് 82 രൂപയുമാണ്.തക്കാളി സെഞ്ച്വറി കടന്നാലും കൂട്ടത്തില്‍ കേമന്‍ ഇഞ്ചി തന്നെ. ഇഞ്ചി കിലോയ്ക്ക് 250 രൂപയാണ് എറണാകുളത്ത് വില. കൂടാതെ 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലെത്തി. ബീന്‍സിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.

Also Read ; കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചു ; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി, ആറ്മാസമായി ബൈപ്പാസ് സര്‍ജറിയും ഇല്ല

തമിഴ്‌നാട്ടില്‍ മഴ ലഭിക്കാത്തത് മൂലം പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണം.ഇത്തരം വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇത് വരും ദിവസങ്ങളിലും വിപണിയെ ബാധിക്കും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇതില്‍ ഇടപെട്ട് വില നിയന്ത്രിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *