ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

തൃശൂര്‍: ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാനായി ജൂലൈ 1 മുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിഐപി/സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
Also Read; ഇടുക്കിയില്‍ ഭീതി പരത്തി ആറ് ആനകള്‍ ; വീടിന് പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍
വരി നില്‍ക്കുന്ന ഭക്തര്‍ക്ക് സുഖദര്‍ശനമൊരുക്കാനാണ് ദേവസ്വം ഭരണസമിതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ദര്‍ശനവും ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശനത്തിനും നിയന്ത്രണം ബാധകമല്ല. പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിനായി ഉച്ചയ്ക്ക് ശേഷം 3.30 ന് ക്ഷേത്രം തുറക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.