പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നാരംഭിക്കും ; കേരളത്തിലെ 18 എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നാരംഭിക്കും. കേരളത്തിലെ 18 എംപിമാരും ഇന്ന് ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം എംപി ശശിതരൂര്‍ വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനാല്‍ റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടാകും സത്യപ്രതിജ്ഞ ചെയ്യുക.
Also Read ; വയനാട് കേണിച്ചിറയില്‍ കൂട്ടിലായ കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയില്‍
രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. രാവിലെ പത്ത് മണിക്ക് പാര്‍ലമെന്റിന്റെ വളപ്പില്‍ എത്താന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംപിമാര്‍ ഒന്നിച്ചാകും സഭയിലേക്ക് നീങ്ങുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഭരണം നേടാന്‍ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാര്‍ലമെന്റില്‍ തിരിച്ചെത്തിയിരിക്കുന്നത്. ലോക്‌സഭ സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക.തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ നോട്ടീസ് നല്‍കും.