#Others

വയനാട് കേണിച്ചിറയില്‍ കൂട്ടിലായ കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയില്‍

വയനാട്: വയനാട് കേണിച്ചിറയില്‍ ഞായറാഴ്ച കൂട്ടിലായ കടുവയ്ക്ക് ആരോഗ്യപ്രശന്ങ്ങളുണ്ടെന്ന് വനംവകുപ്പ്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ കാരണം കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണ് കടുവയുള്ളത്. കൂടാതെ കടുവയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read ; പ്രോ ടേം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്‍മാറി ഇന്‍ഡ്യാ സഖ്യം

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തില്‍ രാത്രിയോടെ വീണ്ടും കടുവ എത്തിയിരുന്നു. രാത്രി ഒന്‍പത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായാണ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് കടുവ കുടുങ്ങിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തോല്‍പ്പെട്ടി 17 എന്ന 10 വയസ്സുള്ള ആണ്‍കടുവയാണ് കൂട്ടിലായത്. കൂട്ടില്‍ കുടുങ്ങാതിരുന്ന കടുവയെ നിരവധി തവണ നാട്ടുകാര്‍ കണ്ടതോടെ വനം വകുപ്പിനെതിരെ നാട്ടുകാരില്‍ നിന്ന് വലിയ തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. മയക്കുവെടി വെക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിന് മുന്‍പേ കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ കടുവ ഭീതിയൊഴിഞ്ഞു. സുല്‍ത്താന്‍ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റിയിരിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *