#india #Top News

ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നുവീണു; 15 ദിവസത്തിനുള്ളില്‍ വീഴുന്ന ഏഴാമത്തെ അപകടം

ഡല്‍ഹി: ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്ന് വീണു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ബിഹാറില്‍ തകര്‍ന്ന് വീഴുന്ന ഏഴാമത്തെ പാലമാണിത്. സിവാന്‍ ജില്ലയിലെ ഗണ്‍ടകി നദിക്ക് കുറുകെയുള്ള പാലമാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്. മഹാരാജ് ഗഞ്ചുമായി നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെയില്‍ സിവാനില്‍ തന്നെ രണ്ടാമത്തെ പാലം അപകടമാണിത്.

Also Read; പിഎസ്സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ സുരക്ഷയുടെ ഭാഗമായി ഇനി ഒടിപി സംവിധാനവും

പാലം തകര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണമെന്തെന്നതില്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇന്ന്പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. 1982-83 കാലഘട്ടത്തില്‍ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. അറ്റകുറ്റപ്പണി സമയത്ത് ശക്തമായ മഴ പെയ്തത് പാലം തകരാന്‍ കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *