#kerala #Politics #Top Four

എസ്എഫ്‌ഐയെ പിന്തുണച്ച്, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാര്‍ത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജന്‍ സംസാരിച്ചു എന്ന വാര്‍ത്തയും ശരിയല്ല. പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Also Read ; ആലപ്പുഴയില്‍ ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചു

എസ്എഫ്‌ഐയെ പിന്തുണയ്ക്കുന്ന സമീപനമാണ് വാര്‍ത്താ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നേരെയും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും നടത്തുന്ന കയ്യേറ്റങ്ങള്‍ തെറ്റായ പ്രവണതയാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അത് ഏകപക്ഷീയമായ സമീപനത്തോടെ കാണരുത്. എസ്എഫ്‌ഐക്കെതിരായ വിമര്‍ശനത്തില്‍ മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നുവെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. എസ്എഫ്‌ഐക്ക് വരുന്ന ചെറിയ വീഴ്ചകള്‍ അവര്‍ തന്നെ പരിഹരിച്ചു മുന്നോട്ടുപോകും. എസ്എഫ്‌ഐയെ തകര്‍ക്കാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്നു. ഏതെങ്കിലും ഒരു കോളേജിലെ പ്രശ്‌നം പര്‍വ്വതീകരിക്കുന്നു. തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ എംവി ഗോവിന്ദന്‍ അത് തിരുത്തി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *