സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു.ഇന്ന് രാവിലെ അന്തരിച്ചു. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയായിരുന്നു.
Also Read ; കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും
ഖുറായിലെ സയ്യിദ് ഫസല്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം,സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
1960 മെയ് ഒന്നിനായിരുന്നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാര്‍, ഇമ്പിച്ചാലി മുസ്ലിയാര്‍, ഉള്ളാള്‍ ബാവ മുസ്ലിയാര്‍, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് കര്‍ണ്ണാടകയിലെ മംഗലാപുരത്തിന് സമീപമുള്ള ഖുറായില്‍ വെച്ച് നടക്കും.