January 22, 2025
#kerala #Top News

ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു

കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കാനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരരംഗത്ത് വന്നിരിക്കുകയാണ് സിഐടിയു. ടെന്‍ഡര്‍ നടപടികളിലടക്കം ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് ഈ സമരം.

Also Read ;കേരളീയം  വീണ്ടും നടത്താനൊരുങ്ങി  സര്‍ക്കാര്‍ , പരിപാടി ഈ വര്‍ഷം ഡിസംബറില്‍ , സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം

കൊച്ചി നഗരത്തില്‍ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകള്‍ സമര രംഗത്തേക്ക് വരുന്നത്. ഫ്രഞ്ച് കമ്പനിയായ സൂയസ് പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി 10 വര്‍ഷത്തേക്ക് കരാര്‍ ഉണ്ടാക്കാനാണ് ജലവിഭവവകുപ്പിന്റെ നീക്കം. എസ്റ്റിമേറ്റ് തുകയേക്കാള്‍ 23 ശതമാനം അധിക തുകയ്ക്കാണ് കരാര്‍ ഉണ്ടാക്കുന്നത്.

എഡിബി വായ്പ സ്വീകരിക്കുന്നതില്‍ സിഐടിയു എതിരല്ലെന്നും നേതാക്കള്‍ അറിയിച്ചു. എന്നാല്‍ നിബന്ധനകള്‍ ഈ മേഖലയെ സ്വകാര്യവത്കരിക്കാന്‍ പോന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളതെന്നും സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ, കുടിവെള്ള വിതരണത്തില്‍ കോര്‍പ്പറേഷന്റെ പങ്ക് ഇല്ലാതെയാക്കാനുള്ള നയങ്ങളുമായാണ് വകുപ്പ് മുന്നോട്ടുപോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

പ്രതിഷേധസൂചകമായി സിഐടിയു ഇന്ന് കൊച്ചിയില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍ക്കൊപ്പമാണ് സിഐടിയുവിന്റെയും സമരം. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് സിഐടിയുവിന്റെ നിലപാട്.

 

Leave a comment

Your email address will not be published. Required fields are marked *