January 27, 2026
#kerala #Top Four

ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണ

തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍. കേരളത്തിന്റെ പേരില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ് വരും. കേരള ബ്രാന്‍ഡ് എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ഉടന്‍ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ വാക്കുകള്‍.

Also Read ; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ലോകത്തിന് മുന്നില്‍ കേരളത്തിന് സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായകമായ രീതിയില്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വെളിച്ചെണ്ണക്ക് ബ്രാന്‍ഡിംഗ് ഏര്‍പ്പെടുത്തും. പിന്നാലെ മറ്റ് ഉത്പന്നങ്ങളിലും ബ്രാന്‍ഡിങ് നടപ്പിലാക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുക. മാനദണ്ഡമനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തിന്റെ നന്മ ബ്രാന്‍ഡിങ്ങ് നല്‍കും.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

എന്തെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് ഔദ്യോഗികമായി ആവശ്യമായത് അവ ലഭിച്ച് കഴിഞ്ഞാല്‍ നമ്മുടെ മാനദണ്ഡങ്ങള്‍ കൂടി നോക്കിക്കൊണ്ട് കമ്മിറ്റി ബ്രാന്‍ഡിങ് അനുവദിക്കും. ആളുകള്‍ നോക്കുമ്പോള്‍ കേരള ബ്രാന്‍ഡ് സര്‍ക്കാര്‍ സര്‍ട്ടിഫൈഡാണ്, സേഫാണ് എന്നത് മാര്‍ക്കറ്റില്‍ കുറച്ചുകൂടി സ്വീകാര്യത കിട്ടും. കേരളത്തിന് അകത്തും പുറത്തും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *