കണ്‍സെഷന്‍ കാര്‍ഡുണ്ടെങ്കിലെ നിരക്ക് ഇളവ് നല്‍കുകയുള്ളൂ…….നിലപാട് വ്യക്തമാക്കി സ്വകാര്യ ബസ്സുടമകള്‍

തിരുവനന്തപുരം: സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ കണ്‍സെഷന്‍ കാര്‍ഡുണ്ടെങ്കിലെ നിരക്ക് ഇളവ് നല്‍കുകയുള്ളൂവെന്ന് ബസുടമകള്‍ അറിയിച്ചു. കണ്‍സഷന്‍ നേടാന്‍ യൂണിഫോം എന്നത് മാനദണ്ഡമല്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കണ്‍സെഷന്‍ അനുവദിക്കുകയെന്നും ബസ്സുടമകള്‍ പറഞ്ഞു. കണ്‍സെഷന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടര്‍ച്ചയായതോടെയെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം.
ഇത്തരം സംഘര്‍ഷങ്ങള്‍ ഭയന്ന് ജീവനക്കാര്‍ ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കുന്നു. ഇനിയും ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സെഷന്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കും. ഇക്കാര്യം ഉടന്‍ സര്‍ക്കാര്‍, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദനമുണ്ടായിരുന്നു. യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സെഷന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മര്‍ദിച്ചെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.