മെസിയും സംഘവും ഫൈനലിലേക്ക്…….തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പയുടെ കലാശപ്പോരിനൊരുങ്ങി മെസിപ്പട….
ന്യൂജഴ്സി: കോപ്പ അമേരിക്ക് സെമിഫൈനലില്‍ കനേഡിയന്‍ സംഘത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാര് ഫൈനലില്‍. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ – ഉറുഗ്വേ മത്സരത്തിന്റെ വിജയിയെ അര്‍ജന്റീന ഫൈനലില്‍ നേരിടും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്കിയ പാസുമായി മുന്നേറിയ ഹൂലിയന്‍ ആല്‍വരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീന പിന്നീടും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വന്നില്ല.
രണ്ടാം പകുതിയില്‍ മത്സരത്തിന്റെ ആവേശം കൂട്ടിയത് മെസ്സിയുടെ ഗോളാണ്. ഈ കോപ്പയില്‍ ഇതാദ്യമായാണ് മെസ്സി ഗോള്‍ നേടുന്നത്. എന്‍സോ ഫെര്‍ണാണ്ടസ് നല്കിയ പാസിലാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ അവസാന മിനിറ്റുകളില്‍ ചില കനേഡിയന്‍ ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും വലചലിപ്പിക്കാനായില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ലിയോയുടെ സംഘം കോപ്പയുടെ ഫൈനല്‍ കളിക്കും.