കോൺഗ്രസും സി പി എമ്മും ഒന്നായി; ലീഗ് പുറത്തായി
മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
Also Read ; അരൂര്‍- തുറവൂര്‍ ഉയരപ്പാതയില്‍ വെളളക്കെട്ട് ; കലക്ടര്‍ മൂകസാക്ഷിയാകരുതെന്ന്് ഹൈക്കോടതി
മുസ്ലീം ലീഗ് പ്രസിഡന്റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് മൂന്നും ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം