#kerala #Top Four

കാത്തിരിപ്പുകള്‍ക്ക് അവസാനമായി , വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി ; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം

തിരുവനന്തപുരം : കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിഴിഞ്ഞം സ്വീകരിച്ചത്.

ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് കപ്പലെത്തിയത്. ബര്‍ത്തിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്. നാളെയാണ് കപ്പലിന്റെ ട്രയല്‍ റണ്‍ നടക്കുക.1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ ഈ കപ്പലിന് ഒന്‍പത് വര്‍ഷം പഴക്കമുണ്ട്. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്.ബര്‍ത്തിംഗ് കഴിഞ്ഞാല്‍ ഇമിഗ്രേഷന്‍, കസ്റ്റംഗ് ക്ലിയറന്‍സ് എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ ക്ലിയറന്‍സും വേണം. പിന്നാലെ കണ്ടെയ്‌നറുകള്‍ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റന്‍ ക്രെയ്‌നുകളാകും ചരക്ക് ഇറക്കുക.

ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും 23 യാര്‍ഡ് ക്രെയ്‌നുകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാന്‍ കഴിയും. ശേഷം കപ്പലില്‍ നിന്ന് കണ്ടെയ്‌നുകള്‍ ടെര്‍മിനല്‍ ട്രക്കുകളിലേക്ക് മാറ്റും. യാര്‍ഡ് ക്രെയ്‌നുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ യാര്‍ഡില്‍ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്‌നുകള്‍ അതനുസരിച്ചാകും ക്രമീകരിക്കുക.

Leave a comment

Your email address will not be published. Required fields are marked *