#kerala #Movie #Top News

സിനിമയില്‍ നിന്ന് സാഹിത്യത്തിലേക്ക്; കവിതാ സമാഹാരവുമായി പ്രണവ് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയുടെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്നതിലുപരി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ മുഴുവന്‍ സമയവും യാത്രയിലായിലായിരിക്കുന്ന പ്രണവിനെ പല സ്ഥലങ്ങളില്‍ നിന്നും പലയാളുകള്‍ കണ്ടതുമായി ബന്ധപ്പെട്ട വീഡിയോയെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

Also Read ; ആമയുടെ തോട് പൊട്ടി; സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടര്‍മാര്‍.

അങ്ങനെ ഇരിക്കുബോഴാണ് പുതിയ ഒരു സര്‍പ്രൈസുമായി താരം വരുന്നത്. ഇന്‍സ്റ്റഗ്രാമം പോസ്റ്ററിലൂടെയാണ് താരം ഇഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. കാണുമ്പോള്‍ സിനിമയുടെ പോസ്റ്റര്‍ എന്ന് വിചാരിക്കുമെങ്കിലും അതല്ല. പ്രണവിന്റെ കവിതാ സമാഹാരത്തിന്റെ കവറാണ് ആ പോസ്റ്റര്‍.

like Desert Dunes എന്നതാണ് കവിതാ സമാഹാരത്തിന്റെ പേര്. ഞാന്‍ എന്റെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന അടിക്കുറിപ്പിലാണ് താരം കവര്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാണ് കവിതാ സമാഹാരം പുറത്തിറക്കുന്നതെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ പോസ്റ്റിലില്ല. ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *