January 22, 2025
#india #Top Four

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കും ; ബീഹാറില്‍ ജാഗ്രതാ നിര്‍ദേശം, അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 84 ആയി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബീഹാറിലും ഉത്തര്‍പ്രദേശിലും മഴ കനക്കുമെന്നതിനാല്‍ പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിന് പുറമെ ഡല്‍ഹിയിലെ നഗര പ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്.

Also Read ; മലബാറിലെ സീറ്റ് പ്രതിസന്ധി ; വിദ്യാഭ്യാസ മന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തും, പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന് സൂചന

ഉത്തരാഖണ്ഡിലെ കനത്ത മഴയെത്തുടര്‍ന്ന് ശാരദാ നദിയില്‍ നിന്നുള്ള വെള്ളം കവിഞ്ഞൊഴുകി. ഇതിനാല്‍ ലഖിംപൂര്‍ ഖേരിയിലെ നിരവധി ഗ്രാമങ്ങളില്‍ വെളളക്കെട്ട് രൂക്ഷമായി. ഉത്തരാഖണ്ഡിലെ പന്ത്രണ്ട് ജില്ലകളും പ്രളയബാധിതമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ദുരിതബാധിത ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് നോയിഡ ഡിസിപി മനീഷ് കുമാര്‍ മിശ്ര അറിയിച്ചു.

അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് അഞ്ച് പേരാണ്. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 84 ആയി. 27 ജില്ലകളിലായി ഏകദേശം 1.439 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ നെമാതിഘട്ട്, തേസ്പൂര്‍, ഗുവാഹത്തി, ധുബ്രി എന്നിവിടങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. ബിഹാറില്‍ വെള്ളിയാഴ്ച വളരെ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 115.5 മുതല്‍ 204.4 മില്ലിമീറ്റര്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *