#india #Top Four

തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ; കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം

മണ്ഡി: തന്നെ കാണാന്‍ വരുന്ന സന്ദര്‍കര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പറഞ്ഞ ബിജെപി എംപിയും നടിയുമായ കങ്കണ റാണാവത്തിന്റെ പ്രസ്താനയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്ത്.

Also Read ; നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു, 63 പേര്‍ ഒലിച്ചുപോയി

കഴിഞ്ഞ ദിവസം മണ്ഡിയിലെ ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമര്‍ശം. മണ്ഡി നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണെന്നും ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേര്‍ തന്നെ കാണാനായി വരുന്നുണ്ടെന്നും അതുകൊണ്ട് ഇനി തന്നെ കാണാന്‍ വരുന്നവര്‍ അവരുടെ ആധാര്‍ കാര്‍ഡ് കൂടെ കൊണ്ടുവരണമെന്നും കൂടാതെ എന്താവശ്യത്തിനാണ് വരുന്നതെന്ന് വെള്ളപേപ്പറില്‍ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ പറഞ്ഞു.

കങ്കണയുടെ ഈ ആധാര്‍ കാര്‍ഡ് പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മണ്ഡിയില്‍ കങ്കണയോട് തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിങ്, തന്നെ കാണാന്‍ വരുന്നവര്‍ക്ക് ആധാര്‍ വേണ്ടന്ന് പറഞ്ഞുകൊണ്ട് കങ്കണയ്ക് മറുപടി നല്‍കി. നമ്മള്‍ ജനപ്രതിനിധികളാണ്. അതുകൊണ്ടുതന്നെ ചെറിയ കാര്യമോ വലിയ കാര്യമോ ആകട്ടെ, എല്ലാ മേഖലയിലെയും ആളുകളുമായി നമ്മള്‍ ഇടപഴകേണ്ടതുണ്ട്. നമ്മുടെയടുത്തേക്ക് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ എന്തെങ്കിലും ആവശ്യവുമായിട്ടായിരിക്കും വരിക. അവരോട് ഇങ്ങനെയാണോ പറയേണ്ടതെന്നും വിക്രമാദിത്യ സിങ് ചോദിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *