ട്രെയിന്‍ ഇടിച്ച മുറിവോടെ പാളം മറികടക്കാന്‍ ആന,ശേഷം ഒരൊറ്റ വീഴ്ച; കരളലിയിക്കും ദൃശ്യങ്ങള്‍
ദിസ്പൂര്‍: കാടിന് നടുവിലൂടെയും ആനത്താരകള്‍ക്ക് കുറുകെയും കടന്നുപോകുന്ന ട്രെയിനുകള്‍ പരമാവധി വേഗം കുറച്ചാണ് പോകുന്നതെങ്കിലും ചിലപ്പോള്‍ അപകടങ്ങള്‍ വിചാരിക്കാതെ കടന്നുവരും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Also Read ; അവധി അപേക്ഷ അനുവദിച്ചില്ല; സ്വയം വിരമിച്ച് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍
ജൂലൈ പത്തിന് അസമിലെ ജെഗിറോഡ് റെയില്‍വെ സ്റ്റേഷനടുത്ത് നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സില്‍ച്ചറിലേക്ക് പോകുകയായിരുന്ന കഞ്ചന്‍ജംഗ എക്‌സ്പ്രസ് ഇടിച്ച് ആന വീഴുന്നതും, മുറിവേറ്റ ശരീരത്തോടെ എഴുന്നേറ്റ് നിന്ന് പാളം മുറിച്ചുകടക്കാനായി കഷ്ടപ്പെട്ട് ഇഴഞ്ഞുനീങ്ങുന്നതും, എന്നാല്‍ അതിന് കഴിയാതെ വന്നതോടെ തൊട്ടടുത്ത ട്രാക്കിലേക്ക് ആന വീഴുന്നതായും വീഡിയോയില്‍ കാണാം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം