September 7, 2024
#india #International #Movie #Top News

ശങ്കറിന്റെ എന്തിരനില്‍ പാടേണ്ടിയിരുന്നത് മൈക്കിള്‍ ജാക്സന്‍ ; തുറന്ന് പറഞ്ഞ് എ ആര്‍ റഹ്‌മാന്‍

പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന്‍ ശങ്കര്‍ സംവിധാനം ചെയ്ത എന്തിരനില്‍ പാടേണ്ടിയിരുന്നതായിരുന്നെന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന മീറ്റിലാണ് റഹ്‌മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൈക്കിള്‍ ജാക്സനുമായി കൂടിക്കാഴ്ച നടത്തണമെന്നത് ഒരുപാട് നാളായിട്ടുള്ള ആഗ്രമായിരുന്നു എന്നാല്‍ സാധിച്ചില്ല. ഇക്കാര്യം അറിയിച്ച് അദ്ദേഹത്തിന് മെയില്‍ അയച്ചിരിന്നു പക്ഷേ മറുപടി ലഭിച്ചില്ല. ശേഷം ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മറുപടി വന്നു. എന്നാല്‍ പുരസ്‌കാരത്തിന്റെ തിരക്കിലായിരുന്നതിനാല്‍ കൂടിക്കാഴ്ച സാധ്യമായില്ല. തുടര്‍ന്ന് പുരസ്‌കാരത്തിന് ശേഷം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. വി ആര്‍ ദി വേള്‍ഡ് എന്ന ആല്‍ബത്തില്‍ ഒരുമിച്ച് പ്രവൃത്തിച്ചൂടെ എന്ന് അദ്ദേഹം ചോദിച്ചു. കണ്ടുമുട്ടലിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴാണ് സംവിധായകന്‍ ശങ്കറിനോട് ഇക്കാര്യം സൂചിപ്പിക്കുന്നത്. ശങ്കറാണ് മൈക്കിള്‍ ജാക്സനെ കൊണ്ട് എന്തിരനില്‍ പാടിപ്പിക്കുന്ന കാര്യം പറഞ്ഞത്. അതിന് വേണ്ടി എന്തും ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ അതിന് സാധിച്ചില്ല. ആ വര്‍ഷം ജൂണിലാണ് അദ്ദേഹം അന്തരിച്ചത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *