#kerala #Top News

തൊടുപുഴയിലെ ആദിവാസി കുടുംബങ്ങളെ ഇരുട്ടിലാക്കി വനംവകുപ്പ്; വൈദ്യുത പോസ്റ്റുകള്‍ പിഴുതുമാറ്റാന്‍ നിര്‍ദ്ദേശം

തൊടുപുഴ: ചിന്നക്കനാലില്‍ ആദിവാസി കുടുംബങ്ങളുടെ വെളിച്ചം കെടുത്തി വനംവകുപ്പ്. ചിന്നക്കനാല്‍ 301ന് സമീപം താമസിക്കുന്ന മൂന്ന് ആദിവാസി കുടുംബങ്ങള്‍ക്കായുളള വൈദ്യുതി പോസ്റ്റുകള്‍ പിഴുതുമാറ്റിാനാണ് നിര്‍ദ്ദേശം. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസര്‍വിലൂടെ വൈദ്യുത ലെയ്ന്‍ വലിച്ചെന്ന് ആക്ഷേപിച്ചാണ് ഈ തീരുമാനം.

Also Read ; തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ; കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം

കാലങ്ങളായി അവിടെ താമസിച്ചുവരുന്ന ഈ മൂന്ന് കുടുംബങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് വീട്ടുനമ്പര്‍ നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി ഇതുവരെ വൈദ്യുതി എത്തിച്ചു നല്‍കിയിരുന്നത്. അതേസമയം വനംവകുപ്പ് കാലങ്ങളായി തങ്ങളെ ഉപദ്രവിക്കുന്നുവെന്നും പോകാന്‍ മറ്റൊരു ഇടമില്ലെന്നും കുടുംബങ്ങള്‍ പറയുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *