സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. ഇനി മുതല്‍ ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.
Also Read ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും
എന്നാല്‍ ഈ തീരുമാനം റേഷന്‍ കടകളെ നശിപ്പിക്കുമെന്നും മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്നും റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സമിതി വ്യക്തമാക്കി.ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ അവിടെ നിന്ന് റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും മറ്റ് റേഷന്‍ കടകളില്‍ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികള്‍ ആരോപിച്ചു.
നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തില്‍ ഒരിക്കല്‍ മഞ്ഞ – പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം. നിലവിലെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മണ്ണെണ്ണ വിതരണം സംസ്ഥാന വ്യാപകമായി ഏറ്റെടുക്കില്ലെന്നും റേഷന്‍ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ്
റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്റെ ആവശ്യം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം