#International #Top News

വിവാഹ വാര്‍ഷികാഘോഷ യാത്രയ്ക്കിടെ പാസ്‌പോര്‍ട്ടും വാലറ്റുമുള്‍പ്പെടെ കള്ളന്‍മാര്‍ മോഷ്ടിച്ചു; തിരികെ നാട്ടിലേക്ക് വരാന്‍ സഹായം തേടി താരദമ്പതികള്‍

എട്ടാം വിവാഹ വാര്‍ഷിക ആഘോഷിക്കാനായി വിദേശത്തേക്ക് പോയ താരദമ്പതികള്‍ക്ക് ഉണ്ടായത് ദുരനുഭവം. നടന്‍ വിവേക് ദഹിയയ്ക്കും ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയ്ക്കുമാണ് വിദേശ യാത്രയ്ക്കിടെ ഫ്‌ളോറന്‍സില്‍വെച്ച് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് കള്ളന്‍മാര്‍ പാസ്‌പോര്‍ട്ടും വാലറ്റുമടക്കം മോഷ്ടിച്ചു കൊണ്ടുപോയി. ഉടന്‍ തന്നെ ലോക്കല്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് കൈയ്യൊഴിഞ്ഞു. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞ കാരണം. തുടര്‍ന്ന് എംബസിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓഫീസും അടച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ താത്കാലിക പാസ്പോര്‍ട്ടും മറ്റു സഹായങ്ങളും എംബസിയില്‍നിന്ന് എത്രയും പെട്ടന്ന് ലഭിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.മോഷ്ടാക്കള്‍ കുറച്ച് പഴയ വസ്ത്രങ്ങളും ഭക്ഷണവും മാത്രമാണ് ബാക്കിവെച്ചതെന്നും വിവേക് വ്യക്തമാക്കി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇറ്റലിയിലെ അവധിയാഘോഷം സന്തോഷമെല്ലാം കെടുത്തി ദുഖം മാത്രമാണ് സമ്മാനിച്ചതെന്ന് വിവേക് പറഞ്ഞു. ‘കഴിഞ്ഞദിവസം ഫ്ളോറന്‍സിലെത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങളെല്ലാം പുറത്ത് കാറില്‍വെച്ചശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടല്‍ പരിശോധിക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ കണ്ടത് കാറിന്റെ ഗ്ലാസ് തകര്‍ന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്പോര്‍ട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഭാഗ്യവശാല്‍ ഏതാനും പഴയ വസ്ത്രങ്ങളും കുറച്ച് ഭക്ഷണവും അവരതില്‍ ബാക്കിവെച്ചിരുന്നു.’ വിവേക് ദഹിയ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *