തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കൊട്ടാരക്കര എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. വര്‍ക്കല പാലച്ചിറ അല്‍ ബുര്‍ദാനില്‍ സുല്‍ജാന്‍(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വര്‍ക്കല കോക്കാട് ദേവീകൃപയില്‍ ദീപുദാസ്(25), സമീര്‍ മന്‍സിലില്‍ സുധീര്‍(25) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതില്‍ സുധീറിന്റെ പരിക്ക് ഗുരുതരമാണ്.
Also Read ; കേരള കലാമണ്ഡലത്തില്‍ ആദ്യമായി ചിക്കന്‍ ബിരിയാണി വിളമ്പി
വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു.
സുല്‍ജാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൊട്ടാരക്കരയിലേക്കു പോകുമ്പോഴായിരുന്നു ഈ അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കൊട്ടാരക്കര പോലീസ് കേസെടുത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം