ആനയിറങ്കലില്‍ സ്റ്റോപ്പ് മെമ്മോ മറികടന്ന് ബഹുനില കെട്ടിട നിര്‍മാണം
തൊടുപുഴ: ഇടുക്കി ആനയിറങ്കലില്‍ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് അനധികൃത ബഹുനില കെട്ടിട നിര്‍മാണം. ആനയിറങ്കല്‍ ടൂറിസം പ്രോജക്ടിന്റെ പ്രവേശന കവാടത്തിന് എതിര്‍വശത്താണ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
Also Read ; ഉയര്‍ന്ന പലിശ വാഗ്ദാനത്തില്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് കോടികള്‍ തട്ടിയെന്ന് പരാതി
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ഇയാള്‍ പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷയില്‍ കാണിച്ചിരുന്ന സ്ഥലം മറ്റൊരിടത്താണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് പെര്‍മിറ്റ് സമ്പാദിച്ചതെന്ന് കണ്ടെത്തിയതോടെ നിര്‍ത്തിവെക്കല്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ മറ്റൊരു കെട്ടിടം നിലനിന്നിരുന്നു. ഈ കെട്ടിടം നശിച്ചതിനുശേഷവും ഓണ്‍ലൈനായി കരമടച്ച് കൈവശക്കാരന്‍ ഓണര്‍ഷിപ്പ് മാറ്റാന്‍ അപേക്ഷ നല്‍കി. സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് ഇല്ലാത്ത കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ് മാറ്റാനാണ് അപേക്ഷ നല്‍കിയതെന്ന് മനസ്സിലായത്. ഹൈക്കോടതിയില്‍ ഈ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് മറികടന്നുള്ള നിര്‍മ്മാണം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം