PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM

കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്ക് ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് ഈ തീരുമാനം എടുത്ത്.
Also Read ;സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത
സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്ന പിഎസ്സി കോഴ ആരോപണം. അതിനാലാണ് സിപിഐഎം കര്‍ശന നടപടിയിലേക്ക് കടന്നത്. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു.
എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ലെന്നും പ്രമോദ് കോട്ടൂളി നേരത്തെ പ്രതികരിച്ചിരുന്നു. വിവാദത്തില്‍ ആരോപണം മാധ്യമസൃഷ്ടി മാത്രം എന്നായിരുന്നു സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങള്‍ എത്തിയിരുന്നിരുന്നത്. എന്നാല്‍ വിവാദത്തില്‍ ഇപ്പോള്‍ സിപിഐഎം കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം