അരോമ മണി അന്തരിച്ചു

പ്രമുഖ സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Also Read ; തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് ബാനറുകളില്‍ 62ഓളം സിനിമകള്‍ നിര്‍മ്മിച്ച അരോമ മണിയുടെ ആദ്യനിര്‍മ്മാണ സംരംഭം 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ ആയിരുന്നു. ‘തിങ്കളാഴ്ച നല്ല ദിവസം’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം