വിവാഹച്ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരന് ദാരുണാന്ത്യം
ബുലന്ദ്ഷഹര്‍: വിവാഹച്ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ദിബായ് ഏരിയയിലെ അകര്‍ബാസ് ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. വധുവിന്റെ വീട്ടിലെ ചടങ്ങുകള്‍ക്കായി പോവുകായായിരുന്ന പ്രവേഷ് കുമാര്‍ മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തി പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രവേഷ് കുമാര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read ; അതിജീവനത്തിന്റെ കഥ; ആടുജീവിതം ഒടിടിയിലേക്ക്
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രവേഷിന്റെ മരണം സ്ഥിരീകരിച്ചത്. പാമ്പ് കടിയേറ്റാല്‍ ആളുകള്‍ പരിഭ്രാന്തരാകാതെ രോഗിയെ എത്രയുംവേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ദിബായിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. ബുലന്ദ്ഷഹര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം