അംബാനി കല്ല്യാണത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ആഘോഷത്തില്‍ ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയത് ലോകത്തിലെ ഏറ്റവും വിലയേറിയ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ്.
Also Read ; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്; ഇനി വോയ്‌സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം
കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റജണ്‍ എന്ന ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ. ഇവക്ക് 100 വര്‍ഷം വരെ ആയുസ്സുണ്ട്. അതില്‍ തന്നെ ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്. 60,230 രൂപയാണ് വിപണിയില്‍ 100ഗ്രാം ബെലൂഗ കാവിയകളുടെ വില.
സ്റ്റജണ്‍ മീനുകള്‍ ഗണ്യമായി കുറയുന്നതാണ് മുട്ടകളുടെ വിലയ്ക്ക് പിന്നിലെ കാരണം. കാവിയകളുടെ കയറ്റുമതിയില്‍ മുന്നില്‍ ചൈനയാണ്. പെണ്‍ സ്റ്റജണുകള്‍ മാത്രമാണ് മുട്ട ഉത്പാദിപ്പിക്കുന്നത്. പെണ്‍ സ്റ്റജണുകള്‍ പൂര്‍ണ വളര്‍ച്ചയിലെത്താന്‍ 8 മുതല്‍ 20 വര്‍ഷം വരെയെടുക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം