അനുഷ്‌കയുടെ ആഗ്രഹം ഷാരൂഖിന്റെ മന്നത്ത് വസതി

വാര്‍ത്തകളില്‍ ഷാരൂഖിനൊപ്പം തന്നെ ഇടം പിടിക്കാറുണ്ട് മന്നത്ത് വസതിയും. മുംബൈയിലെ താരത്തിന്റെ വസതി കാണാന്‍ നിരവധിപേര്‍ എത്താറുമുണ്ട്. താരങ്ങള്‍ക്കിടയില്‍ പോലും മന്നത്തിന് ആരാധകരുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കുന്നത് നടി അനുഷ്‌ക ശര്‍മ്മയ്കക് മന്നത്തിനോടുള്ള താല്‍പര്യം വ്യക്തമാക്കുന്ന വീഡിയോയാണ്. ഷാറൂഖില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വസതിയാണെന്നാണ് അനുഷ്‌ക പറയുന്നത്. ഷാറൂഖിന്റെ സാന്നിധ്യത്തില്‍ അവതാരകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി നല്‍കിയത്.
Also Read; വാട്‌സ്ആപ്പില്‍ ഇമോജികള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പണി കിട്ടും……
ഷാറൂഖ് ഖാനില്‍ നിന്ന് എന്തെങ്കിലും കൈവശപ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ എന്ത് എടുക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒരുപാട് കാര്യങ്ങളുണ്ടെന്ന് ആദ്യം മറുപടി നല്‍കിയെങ്കിലും പിന്നീട് വാച്ചുകളുടെ ശേഖരം എടുക്കമെന്ന് നടി പറഞ്ഞു. എന്നാല്‍ പെട്ടെന്നാണ് മന്നത്ത് തന്നെ മോഷ്ടിക്കുമെന്ന് താരം മാറ്റി പറഞ്ഞത്. ഷാറൂഖ് ഖാന്‍ പുഞ്ചിരിയോടെയാണ് നടിയുടെ വാക്കുകള്‍ കേട്ടിരുന്നത്. 2019 ല്‍ പുറത്തിറങ്ങിയ സീറോയിലാണ് അനുഷ്‌കയും ഷാറൂഖ് ഖാനും ഒന്നിച്ച് അഭിനയിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..