#kerala #Top Four

ജോയിയുടെ മരണം ; മേയര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം, സര്‍ക്കാര്‍ ജോയിയുടെ കുടുബത്തിന് 1 കോടി നല്‍കണം – കെ സുരേന്ദ്രന്‍

പാലക്കാട്: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തില്‍പ്പെട്ട് റെയില്‍വേ ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നഗരസഭയുടെ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് അപകടമുണ്ടാക്കിയതെന്നും മേയര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Also Read ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍

തിരുവനന്തപുരം നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിലും, മാലിന്യ നിര്‍മാര്‍ജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നഗരസഭ റെയില്‍വേയെ കുറ്റപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വീഴ്ച മറച്ചുവെക്കാനാണ് മേയര്‍ റെയില്‍വേയെ കുറ്റപ്പെടുത്തുന്നത്. ലാഭം ഉണ്ടാക്കാന്‍ വേണ്ടി ഇവന്റ് മാനേജ്മെന്റ് പരിപാടി നടത്താന്‍ മാത്രമാണ് നഗരസഭയ്ക്ക് താല്‍പര്യം. തിരുവനന്തപുരം മേയര്‍ ധിക്കാരവും കഴിവുകേടും നിറഞ്ഞ ആളാണ്. സര്‍ക്കാര്‍ ഒരു കോടി രൂപ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. റെയില്‍വേയും സഹായിക്കണമെന്നാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *