കോലിയേയും നെയ്മറിനേയും പിന്നിലാക്കി മോദി ; എക്‌സില്‍ മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം ഫോളോവേഴ്‌സ്

സാമൂഹികമാധ്യമമായ എക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ലോകനേതാവായി മാറിയിരിക്കുകയാണ് നരേന്ദ്രമോദി. 10 കോടി ആളുകളാണ് ഇതിനോടകം പ്രധാനമന്ത്രിയെ എക്സില്‍ പിന്തുടരുന്നത്.2009-ല്‍ അക്കൗണ്ട് ആരംഭിച്ചത് മുതല്‍ എക്‌സില്‍ സജീവമായ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചതും. മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം പേരാണ് പുതുതായി മോദിയെ ഫോളോ ചെയ്തത്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ , ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് , പോപ്പ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെടെയുള്ള ആഗോള നേതാക്കളെയൊക്കെ മോദി മറികടന്നു.
Also Read ; എംസിഎല്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ ; അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയരും
വിരാട് കോലി , നെയ്മര്‍ ജൂനിയര്‍ , ടെയ്‌ലര്‍ സ്വിഫ്റ്റ് , ലേഡി ഗാഗ, കിം കര്‍ദാഷിയാന്‍ എന്നിവരേക്കാളും ഫോളോവര്‍മാര്‍ മോദിക്കുണ്ട്. രാഹുല്‍ ഗാന്ധിക്ക് 2.64 കോടിയും അരവിന്ദ് കെജ്രിവാളിന് 2.75 കോടിയുമാണ് എക്‌സിലെ ഫോളോവേഴ്സ്.
എക്സിന് പുറമെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മറ്റ് സാമൂഹികമാധ്യമങ്ങളിലും മോദിക്ക് വലിയ സ്വാധീനമുണ്ട്. യൂട്യൂബില്‍ യഥാക്രമം 25 ദശലക്ഷത്തോളം ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ 91 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും പ്രധാനമന്ത്രിക്കുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..