September 7, 2024
#Others

എംസിഎല്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ ; അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയരും

തുടര്‍ച്ചയായി രണ്ടാം തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ. മാര്‍ജിലന്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് നിരക്കുകളാണ്(എംസിഎല്‍ആര്‍)അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് ഇതുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശയും വര്‍ധിക്കും.

Also Read ; ജോയിയുടെ മരണം ; മേയര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം, സര്‍ക്കാര്‍ ജോയിയുടെ കുടുബത്തിന് 1 കോടി നല്‍കണം – കെ സുരേന്ദ്രന്‍

ഒരു മാസ കാലാവധിയുള്ള വായ്പയുടെ നിരക്കില്‍ അഞ്ചു ബേസിസ് പോയിന്റ് വര്‍ധനവും മൂന്നുമാസ കാലാവധിയുള്ള വായ്പയ്ക്ക് പത്തു ബേസിസ് പോയിന്റ് വര്‍ധനവും വരുത്തിയിട്ടുണ്ട്.ആറുമാസ- ഒരുവര്‍ഷ- രണ്ടുവര്‍ഷ വായ്പകളുടെയും പലിശ പത്ത് അടിസ്ഥാന പോയിന്റ് ഉയരും. ഇതോടെ യഥാക്രമം ഇവയുടെ പലിശ 8.75%, 8.85%, 8.95% എന്നിങ്ങനെയാവും.

മൂന്നു വര്‍ഷ കാലാവധിയില്‍ അഞ്ച് പോയിന്റാണ് വര്‍ധന. ഇതോടെ നിരക്ക് 9 ശതമാനമാവും. എല്ലാ നിരക്കുകള്‍ ഇന്നു നിലവില്‍ വന്നതായി ബാങ്ക് അറിയിച്ചു. ജൂണില്‍ പത്തു ബേസിസ്‌പോയിന്റ് മാറ്റം വരുത്തിയിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *