പത്തനംതിട്ടയില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല മേപ്രാലില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മേപ്രാല്‍ സ്വദേശി 48 വയസ്സുള്ള റെജിയാണ് മരിച്ചത്.
Also Read ; അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
രാവിലെ ആറ് മണിയോടെ വീട്ടില്‍ നിന്നും പുല്ലു ചെത്താന്‍ പോയിരുന്ന റെജിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബോധമറ്റ നിലയില്‍ റെജിയെ കണ്ടെത്തിയത്. ഉടനെ തന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ശേഷം റെജിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം